സ്പാനിഷ് ചിത്രമായ ‘ മരിയ ഫുൾ ഓഫ് ഗ്രേസ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു


ഇരിങ്ങാലക്കുട :
എഴുപത്തിയേഴാമത് അക്കാദമി അവാർഡിൽ മികച്ച നടിക്കുള്ള നോമിനേഷൻ നേടിയ സ്പാനിഷ് ചിത്രമായ ‘ മരിയ ഫുൾ ഓഫ് ഗ്രേസ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 29 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ, വൈകീട്ട് 6:30 ന് സ്ക്രീൻ ചെയ്യുന്നു. ഫ്ലവർ പ്ലാന്റേഷൻ ജീവനക്കാരിയായ പതിനേഴ്കാരി മരിയാ അൽവരസിന് കമ്പനി മേധാവിയുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടി വരുന്നു. ഗർഭിണിയായ മരിയ കുടുംബത്തെ രക്ഷിക്കാൻ കൊളംബിയയിൽ നിന്ന് അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്ന ജോലി എറ്റെടുക്കേണ്ടി വരുന്നു.പ്രധാന വേഷം അവതരിപ്പിച്ച നടി കറ്റാലിന സാൻഡിനോ ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള അംഗീകാരം നേടി. സമയം 101 മിനിറ്റ് .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top