ചൂടിനെ തണുപ്പിക്കാന്‍ തണ്ണിമത്തന്‍ വിപണി ഇത്തവണ നേരെത്തെ സജീവം


ഇരിങ്ങാലക്കുട :
മഴമാറി അന്തരീക്ഷം ചൂടായിത്തുടങ്ങിയതോടെ കുളിരേകാൻ തണ്ണിമത്തൻ വിപണി ഈ തവണ ഇരിങ്ങാലക്കുടയിൽ നേരെത്തെ സജീവമാകുന്നു. ചൂടുകാലത്ത് വിപണിയിൽ ലഭ്യമാകുന്ന പലതരം ദാഹശമനികളിൽ ഏറ്റവും പ്രചാരമേറിയതാണ്‌ തണ്ണിമത്തൻ. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുന്ന തണ്ണിമത്തന് വേനൽ വിപണിയിൽ ഡിമാൻഡ് കൂടുതലാണെന്ന് കച്ചവടക്കാർ പറയുന്നു. മൈസൂരിൽനിന്നും വരുന്ന വലിയ തണ്ണിമത്തന്‍ (25 രൂപ /കിലോ), കർണാടകയിലെ വിവിധയിടങ്ങളിൽനിന്നും എത്തുന്ന കിരൺ (30 രൂപ), മണ്ണുത്തിയിൽനിന്നും എത്തുന്ന നാടൻ കരിക്ക് (35 രൂപ), ഓസ്‌ട്രേലിയൻ സിട്രസ്സ് (170 രൂപ), കമ്പത്തുനിന്നും എത്തുന്ന റോസ് മുന്തിരി (80 രൂപ), തമിഴ് നാട് സീത പഴം (70 രൂപ), ബാംഗ്ളൂർ റെഡ് പേരക്ക (100 രൂപ), തമിഴ് നാട് പേരക്ക (80 രൂപ), കർണ്ണാടക അനാർ (130 രൂപ), നാഗ്‌പൂർ ഓറഞ്ച് (100 രൂപ), ഡൽഹി ഓറഞ്ച് (120 രൂപ), മുവാറ്റുപുഴ പൈനാപ്പിൾ (45 രൂപ), എന്നിങ്ങനെയാണ് വിപണി നിലവാരം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top