മാപ്രാണം സ്വദേശി ടിറ്റു ജോസിന് പ്രബന്ധ അവതരണത്തിൽ അന്താരാഷ്ട്ര അവാർഡ്


ഇരിങ്ങാലക്കുട :
ഐക്യരാഷ്ട്ര സഭയുടെയും ഇന്തോനേഷ്യൻ ഗവൺമെന്റിന്റെയും നേതൃത്വത്തിൽ, ഇന്റർനാഷണൽ ഗ്ലോബൽ നെറ്റ്‌വർക്ക്, ബാലിയിൽ നടത്തിയ ” ഏഷ്യ വേൾഡ് മോഡൽ യുണൈറ്റഡ് നേഷൻസ് ” അന്താരാഷ്ട്ര സമ്മേളനത്തിൽ പൊയ്യ എ.ഐ.എം. കോളേജ് ഓഫ് ലോ അഞ്ചാം വർഷ വിദ്യാർത്ഥി ടിറ്റു ജോസ് ചക്കനാട്, ലോക സാമ്പത്തിക ധനകാര്യ കമ്മറ്റിയിൽ മികച്ച പ്രബന്ധത്തിനുള്ള അവാർഡ് കരസ്ഥമാക്കി. ” Universal Access to Renewable, Sustainable and Modern Energy” എന്ന വിഷയത്തിൽ നവംബർ 13 മുതൽ 16 വരെയാണ് സമ്മേളനം നടന്നത്. 50 ഓളം രാജ്യങ്ങളിൽ നിന്നും 1300 ഓളം പ്രൊഫഷണൽ വിദഗ്ദരും വിദ്യാർഥികളും സമ്മേളനത്തിൽ പങ്കെടുത്തു. മാപ്രാണം, ചക്കനാട് വീട്ടിൽ കെ.എസ്. ഇ.ബി ഉദ്യോഗസ്ഥൻ ജോസ് വർഗീസിന്‍റെയും ഓഡിറ്റ് ഓഫിസറായ ഓമന ജോസിന്‍റെയും മകനാണ് ടിറ്റു ജോസ് , സഹോദരി വിദ്യാർത്ഥിനിയായ ടിന.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top