യുക്തിവാദി എം.സി. ജോസഫ് അനുസ്മരണ സമ്മേളനം 24ന് ഇരിങ്ങാലക്കുടയിൽ


ഇരിങ്ങാലക്കുട :
കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്‍റെ തുടക്കകാരിലൊരാളായ മൂക്കഞ്ചേരിൽ ചെറിയാൻ ജോസഫ് എന്ന എം.സി. ജോസഫിന്‍റെ  അനുസ്മരണ സമ്മേളനം 24 ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിനു എതിർവശമുള്ള എസ് & എസ് ഹാളിൽ നടക്കും. തിരക്കഥാകൃത്ത് ജോൺ പോൾ ഉദ്ഘാടനം നിർവഹിക്കും. വിയോജിപ്പിന്‍റെ രാഷ്ട്രീയം എന്ന വിഷയത്തിൽ സാമൂഹ്യ രാഷ്ട്രീയ നിരീക്ഷകൻ എൻ എം പിയേഴ്സൺ, സ്വതന്ത്ര ചിന്തകൻ യു കലാനാഥൻ എന്നിവരുടെ പ്രഭാഷണം ഉണ്ടാകും. കേരള യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ അനിൽകുമാർ അധ്യക്ഷത വഹിക്കും. കേരള യുക്തിവാദി സംഘം ആണ് പരിപാടി സംഘടിപ്പിക്കുന്നത്. എം.സി. ജോസഫ് ഇരിങ്ങാലക്കുടയിൽ അഭിഭാഷകനായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top