പോലീസ് ഡോഗ് സ്ക്വാഡിന് സെന്‍റ്  ജോസഫ്സില്‍ സ്നേഹാദരം


ഇരിങ്ങാലക്കുട :
സെന്‍റ്  ജോസഫ്സ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റുകളുടേയും സീനിയർ ചേമ്പർ ഇരിങ്ങാലക്കുട സംയുക്തമായി പോലീസ് സ്ക്വാഡിനെ ആദരിച്ചു. പോലീസ് ഡോഗുകളായ ഹണി, സ്വീറ്റി, റാണ എന്നിവരുടെ അഭ്യാസ പ്രകടനങ്ങളും നടന്നു. ഡോഗ് സ്ക്വോഡിന്‍റെ  അഭ്യാസ പ്രകടനങ്ങള്‍ കുട്ടികളില്‍ ആവേശതിരയുണർത്തി. പോലീസ് ഡോഗ് സ്ക്വാഡിന്‍റെ  സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് സീനിയർ പോലീസ് ഓഫീസർ സുരേഷ് സി.ജി വിവരിച്ചു. സീനിയർ ചേമ്പർ സെക്രട്ടറി അഡ്വ. പാട്രിക ഡേവിസ്, ഡോ. ജോണ്‍‌ കെ ജെ, ജെയ്സണ്‍ പാറേക്കാടന്‍ എന്നിവർ സംസാരിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ബിന സി എ ഡോ. ബിനു ടി വി, വളണ്ടിയർമാരായ അനുഷ വി, അപർണ്ണ എ ജെ, അനുപമ കെ ജെ, അശ്വതി എന്നിവർ നേതൃത്വം നല്‍കി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top