കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഷട്ടിൽ ബാഡ്മിന്‍റ് ൺ ചാമ്പ്യൻഷിപ്പ് സെന്‍റ്  ജോസഫ്‌സ് കോളേജിൽ ആരംഭിച്ചു


ഇരിങ്ങാലക്കുട: നാലു ദിവസങ്ങളിലായി നടക്കുന്ന കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഷട്ടിൽ ബാഡ്മിന്‍റ് ൺ ചാമ്പ്യൻഷിപ്പ് സെന്‍റ്  ജോസഫ്‌സ് കോളേജിൽ ആരംഭിച്ചു. 20 21 22 തീയതികളിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ നാല്പതോളം ടീമുകൾ മാറ്റുരക്കുന്നു. ടൂർണമെന്റ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഇസബെൽ ഉദ്ഘാടനം ചെയ്തു. കായിക മേധാവി ഡോ. സ്റ്റാലിൻ റാഫേൽ, അധ്യാപിക തുഷാര ഫിലിപ്പ് എന്നിവർ സംസാരിച്ചു. ടീം ഇനങ്ങളിലും, വ്യക്തിഗത ഇനങ്ങളിലുമാണ് മത്സരങ്ങൾ നടക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലേക്കുള്ള അംഗങ്ങളെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്.

സെമി ഫൈനൽ മത്സരങ്ങളിൽ വനിതാ വിഭാഗത്തിൽ സെന്‍റ്  ജോസഫ്‌സ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട സെന്‍റ്  ജോസഫ്‌സ് ദേവഗിരി, സാമൂറിയൻസ് ഗുരുവായൂരപ്പൻ കോളേജ് ഇവർ തമ്മിലും പുരുഷവിഭാഗത്തിൽ സെന്‍റ്  ജോസഫ്‌സ് ദേവഗിരി ക്രൈസ്റ്റ് ഇരിങ്ങാലക്കുട ശ്രീ കൃഷ്ണ കോളേജ് ഗുരുവായൂർ സാമൂറിയൻസ് ഗുരുവായൂരപ്പൻ കോളേജ് കാലിക്കറ്റ് തമ്മിലും മത്സരം നടക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top