‘എൽ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 22ന് സ്ക്രീൻ ചെയ്യുന്നു


ഇരിങ്ങാലക്കുട :
ഗോവയിൽ നടക്കുന്ന 50-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ആദരിക്കുന്ന ഫ്രഞ്ച് നടി ഇസബെൽ യുപേയുടെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായ ‘എൽ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 22 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6:30 ന് സ്ക്രീൻ ചെയ്യുന്നു. മുഖംമൂടി ധരിച്ച് വീട്ടിൽ എത്തുന്ന അക്രമിയാൽ അപമാനിതയായ, വീഡിയോ കമ്പനി മേധാവിയായ മിഷേൽ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഇസബെൽ അവതരിപ്പിക്കുന്നത് . മികച്ച നടിക്കുള്ള ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ ചിത്രത്തിലെ അഭിനയത്തിന് ഇവരെ തേടിയെത്തിരുന്നു. 2016 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരത്തിനായി ചിത്രവും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘ഓഹ്’ എന്ന നോവലിലെ ആസ്പദമാക്കി പോൾ വെർഹോവൻ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ സമയം 130 മിനിറ്റ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top