ശമ്പളം വൈകുന്നതിനെതിരെ ഇരിങ്ങാലക്കുടയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മാതൃകാ പ്രതിഷേധം


ഇരിങ്ങാലക്കുട :
മുപ്പത്തിരണ്ട് മാസമായി ശമ്പളം വൈകുന്നതിനെതിരെയും, തൊഴിലാളി പീഡനങ്ങൾക്കെതിരെയും ടി.ഡി.എഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ബസ് സർവീസുകൾ മുടക്കാതെ വ്യാഴാഴ്ച രാവിലെ 5 മണി മുതൽ 10 മണി വരെ ജീവനക്കാർ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ മുന്നിൽ പ്രതിഷേധ ധർണ നടത്തി. മുൻ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എം എസ് അനിൽകുമാർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് ടി വി ചാർലി, വൈസ് പ്രസിഡന്റ് വിനോദ് തറയിൽ, കെ.എസ്.ടി.ഡബ്ലിയു.യു ഐ.എൻ.ടി.യു.സി ഇരിങ്ങാലക്കുട യൂണിറ്റ് സെക്രട്ടറി ടിവി നോഹ്, ഡ്രൈവേഴ്സ് യൂണിയൻ യൂണിറ്റ് സെക്രട്ടറി ബിജു ആന്റണി എന്നിവർ ധാരണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top