സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് 36-ാമത് വാർഷികവും , മഹിളാവിങ് കുടുംബസംഗമവും 24ന്


ഇരിങ്ങാലക്കുട :
കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്ക് 36-ാമത് വാർഷിക സമ്മേളനവും മഹിളാവിങ് കുടുംബ സംഗമവും നവംബർ 24 ഞായറാഴ്ച രാവിലെ 9:30ന് ടൗൺ ഹാളിനു സമീപമുള്ള നക്കര കോംപ്ലക്സിൽ നടക്കും. വിദ്യാഭ്യാസ ക്യാഷ് അവാർഡ്, സാമ്പത്തിക സഹായം, മുതിർന്ന വിമുക്തഭടന്മാരെ ആദരിക്കൽ തുടങ്ങിയ വിവിധ പരിപാടികൾക്ക് പുറമേ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും
തൃശ്ശൂർ ഇ.സി.എച്ച്. എസ് പോളിക്ലിനിക് ഓഫീസർ കമാൻഡിങ്, വിങ് കമാൻഡർ പി.എൻ. എസ് നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഹോണററി ക്യാപ്റ്റൻ എം വിൻസെന്റ് അധ്യക്ഷതയും വഹിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top