ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തിൽ ക്രിസ്തുരാജന്‍റെ രാജത്വ തിരുനാൾ 23, 24 തീയതികളിൽ


ഇരിങ്ങാലക്കുട :
ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തിൽ ക്രിസ്തുരാജന്‍റെ രാജത്വ തിരുനാൾ നവംബർ 20 മുതൽ 24 വരെ സമുചിതമായി ആഘോഷിക്കുന്നു. 20ന് വൈകീട്ട് 5:45ന് ക്രൈസ്റ്റ് ആശ്രമ പ്രിയോർ ഫാ. ജേക്കബ് ഞെരിഞ്ഞാംപ്പിള്ളി കൊടിയേറ്റകർമ്മം നിർവഹിക്കും. 20, 21, 22 തിയതികളിൽ വൈകീട്ട് 6 മണിക്ക് ദിവ്യബലിയും നൊവേനയും ആരാധനയും വചന പ്രഘോഷണവും ഉണ്ടായിരിക്കും. 23-ാം തിയതി രാവിലെ ഫാ. വാൾട്ടർ തേലപ്പിള്ളി സി.എം.ഐയുടെ കാർമ്മികത്വത്തിൽ 6.30 ന് ദിവ്യബലിയും നൊവേനയും വചന സന്ദേശവും രൂപം എഴുന്നെള്ളിച്ചുവയ്ക്കലും ഉണ്ടായിരിക്കും. 24 ന് രാവിലെ 9:30 ന് പ്രസുദേന്തി വാഴ്ചയും ഫാ. പ്രിൻസ് പരത്തനാൽ സി.എം.ഐയുടെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും വചന സന്ദേശവും വൈകീട്ട് 5 മണിക്ക് ദിവ്യബലിയും തുടർന്ന് പ്രദിക്ഷണവും വർണ്ണമഴയും അതിനു ശേഷം ബാന്റ് സെറ്റുകൾ ഒന്നിച്ചണിനിരക്കുന്ന ബാന്റ് വാദ്യ പ്രകടനവും ഉണ്ടായിരിക്കുന്നതാണെന്നു ഫാ. ജേക്കബ് ഞെരിഞ്ഞാപ്പിള്ളി, ഫാ. വിൻസെന്റ് നീലങ്കാവിൽ, കമ്മിറ്റി കൺവീനർ ബാബു കൂവക്കാടൻ, ജോയിന്റ് കൺവീനർമാരായ ജെയ്സൺ പാറേക്കാടൻ, പ്രൊഫ. ഇ.ജെ. വിൻസെന്റ്, പബ്ലിസിറ്റി കൺവീനർ ജിമ്മി മാവേലി, പബ്ലിസിറ്റി ജോയിന്റ് കൺവീനർ ബിജു പോൾ എന്നിവർ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top