രാജേഷ് തംബുരുവിനെ വിദ്യാർത്ഥികൾ ആദരിച്ചു


എടക്കുളം :
നാട്ടിലെ സർഗ്ഗപ്രതിഭകളെ ആദരിക്കൽ എന്ന പരിപാടിയിൽ എടക്കുളം എസ്.എൻ.ജി.എസ്.എസ്. എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ, അധ്യാപകർ,പി.ടി.എ ഭാരവാഹികൾ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് ‘നേരംപോക്ക്’ എന്ന പ്രോഗ്രാമിലൂടെ ജനമനസുകളിൽ പ്രിയങ്കരനായി മാറിയ രാജേഷ് തംബുരുവിനെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി ആദരിച്ചു. മിമിക്രി,നാടൻപാട്ട്, നാടൻപാട്ട് രചയിതാവ്, അഭിനയം എന്നി മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച രാജേഷ് കലാ ജീവിതത്തിലേക്കുള്ള തന്റെ കടന്ന് വരവിനെ കുറിച്ച് കുട്ടികളുമായി ഓർമ്മകൾ പങ്കുവെച്ചു. കുട്ടികളുടെ ആവശ്യപ്രകാരം ഇമ്പമേറിയ നാടൻപാട്ടുകൾ കുട്ടികൾക്ക് വേണ്ടി പാടി കൊടുക്കുകയും കുട്ടികളെ കലാരംഗത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രോത്സാഹനം കൊടുക്കുകയും ചെയ്തു. രാജേഷിന്റെ ഭാര്യ അമ്പിളി മികച്ച നർത്തകിയും കൂടിയാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top