അങ്ങിനെ വെളിച്ചമെത്തി- മിഴി തുറന്ന് നഗരസഭയും, ബസ്സ്റ്റാൻഡും


ഇരിങ്ങാലക്കുട :
 മാസങ്ങളായി ഇരുട്ട് വിഴുങ്ങിയ ഇരിങ്ങാലക്കുട നഗരസഭാ ബസ്സ്റ്റാൻഡിൽ വെളിച്ചമെത്തി. ഹൈമാസ്‌റ് ലൈറ്റും വെള്ളിവെളിച്ചം തൂവിതുടങ്ങി. രാത്രി ഏഴുമണിയോടെ ബസ്സ്റ്റാൻഡിനെ ഇരുട്ട് വിഴുങ്ങുന്നതിനെ കുറിച്ച് മാധ്യമ വാർത്തകൾ വന്നതിനെ തുടർന്ന് നഗരസഭ അറ്റകുറ്റ പണികൾ വേഗത്തിലാക്കുകയായിരുന്നു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള വെളിച്ചം മാത്രമായിരുന്നു ബസ്സ്റ്റാൻഡിൽ വെളിച്ചതിനെ ഇതുവരെ ഏക ആശ്രയം. സ്റ്റാൻഡിൽ യാത്രക്കാർ കുറവായതിനാൽ ഈ സ്ഥാപനങ്ങളും ഏഴരയോടെ അടക്കും, അതോടെ ബസ്സ്റ്റാൻഡ് പൂണ്ണമായും ഇരുട്ടിലിലേക്ക് പോകുകയായിരുന്നു ഇതുവരെ. എന്നാൽ ഇപ്പോളും ബസ്സ്റ്റാൻഡിന് ഇരുവശത്തും നാടുവിലുമായ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ വെളിച്ചമില്ല . ഇനിയും സ്റ്റാൻഡ് ഇരുട്ടിലാകാതിരിക്കണമെങ്കിൽ സമയാസമയങ്ങളിൽ ലൈറ്റുകൾക്കുള്ള അറ്റകുറ്റ പണികൾ നടത്തുവാൻ നഗരസഭാ അമാന്തം കാണിക്കരുത് എന്നാണ് യാത്രക്കാരുടെ അഭിപ്രായം. രാത്രി ഏറെ വൈകിയും വനിതാ യാത്രക്കാർ എത്തുന്ന ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ പിങ്ക് പോലീസിന്‍റെ സാനിധ്യം എപ്പോളും ഉണ്ടാകുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് രാത്രി ഏഴരക്കും പിങ്ക് പോലീസ് പെട്രോളിംഗ് ബസ്സ്റ്റാൻഡിൽ ഉണ്ടായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top