മുൻ വൈരാഗ്യം മൂലം കല്ലുകൊണ്ട് തലയിൽ എറിഞ്ഞു പരുക്കേൽപ്പിച്ചത് പ്രതിക്ക് മൂന്നു വർഷം തടവും 50,000 രൂപ പിഴയും


ഇരിങ്ങാലക്കുട :
വീട്ടിൽ മദ്യക്കുപ്പികൾ കണ്ടതിനെത്തുടർന്ന് ഉണ്ടായ വാക്കു തർക്കത്തിനിടെ കാനയിൽ തള്ളിയിട്ട് കല്ലുകൊണ്ട് ശക്തിയായി തലയിൽ എറിഞ്ഞ് പരിക്കേൽപ്പിച്ചതിന് പ്രതിയായ നിബിഷിന് (21) മൂന്നു വർഷം തടവും 50,000 രൂപ പിഴയും ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ എസ് രാജീവ് ശിക്ഷ വിധിച്ചു. 2016 സെപ്റ്റംബർ 23ന് നടന്ന സംഭവത്തിൽ പരിക്കേറ്റ കുറ്റിച്ചിറ കാരാപ്പാടം പള്ളത്തേരി മാധവൻ(65) ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി ഹൃദയാഘാതംമൂലം മരണപ്പെട്ടിരുന്നു. കേസിലെ പ്രതി വെള്ളിക്കുളങ്ങര സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ട ആളാണ്.

കൊടകര പോലീസ് ഇൻസ്പെക്ടറായിരുന്ന കെ സുമേഷ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 15 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തു കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി ജെ ജോബി അഡ്വക്കേറ്റ്മാരായ ജിഷാ ജോബി, അൽജോ പി ആന്റണി എന്നിവർ ഹാജരായി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top