ശബ്ദമില്ലാത്തവരുടെ കൂട്ടായ്മയിൽ വിരിഞ്ഞ ഹ്രസ്വ ചിത്രത്തിന് വീണ്ടും അംഗീകാരം


ഇരിങ്ങാലക്കുട :
നാസിക്കിൽ നടന്ന ‘ഡെഫ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ’ ഇരിങ്ങാലക്കുട സ്വദേശി മിജോ ജോസ് ആലപ്പാട്ട് മികച്ച വീഡിയോ എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. 2015 മുതൽ തുടർച്ചയായി ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങളും, 2017ലും, 2018ലും ബെസ്റ്റ് ഡയറക്ടറായിയും 2015ൽ ബെസ്റ്റ് വീഡിയോ എഡിറ്റർ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ചിത്രങ്ങളിൽ അഭിനയിച്ച അക്ഷയ പി ബി, അഫ്സൽ യൂസഫ്, ജസ്റ്റിൻ ജയിംസ്, സ്മൃതി അനിൽകുമാർ, ഫെമി മിജോ, വിപിൻ വർഗീസ്, ഷാലറ്റ് എ വി, വിഷ്ണു എസ്, നസ്റിൻ സിജെ, കിഷൻ പിഎം, ഹെൻട്രി സണ്ണി, അമൃത ശശീന്ദ്രൻ, ബിബിൻ വിൽസൺ എന്നിവർ സംസാരശേഷി ഇല്ലാത്തവരും, കേൾവിക്കുറവ് ഉള്ളവരും, ഇയർഫോൺ സഹായത്തോടെ മാത്രം കേൾക്കാൻ സാധിക്കുന്നവരുമാണ്. എല്ലാ ചിത്രങ്ങളുടെയും തിരക്കഥ സംവിധാനം എഡിറ്റിംഗ് ഫോട്ടോഗ്രാഫി എന്നിവ നിർവഹിച്ച മിജോ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top