ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ശിശുദിനം ആഘോഷിച്ചു


ഇരിങ്ങാലക്കുട :
ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ കിൻഡർഗാർട്ടൻ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു. ചാച്ചാജിയുടെ വേഷത്തിലെത്തിയ ധ്രുവ് എന്ന വിദ്യാർത്ഥിയും മാനേജർ ഡോ. ടി കെ ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ ഗോപകുമാർ പിഎൻ ട്രഷറർ എം വി ഗംഗാധരൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും അതോടൊപ്പം ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു. കെ.ജീ. ഹെഡ്മിസ്ട്രസ് രമ ഗോപാലകൃഷ്ണൻ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top