കുളമ്പിത്താഴം – പറക്കോട്ടുകുളം റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങൾ


എടക്കുളം :
പൂമംഗലം പഞ്ചായത്ത് വാർഡ് 13 ലെ കുളമ്പിത്താഴം – പറക്കോട്ടുകുളം റോഡ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപണികള്‍ നടത്തുന്നില്ലെന്ന് പരാതി. സംസ്ഥാനത്തെ മികച്ച പഞ്ചായതെന്ന് ഖ്യാതി ഉണ്ടായിട്ടും ഈ റോഡിനുനേരെ അവഗണനമനോഭാവമാണ് അധികൃതർ പാലിച്ചുപോരുന്നതെന്ന് നാട്ടുകാർ പറയുന്നു. പൊട്ടിത്തകർന്നു കിടക്കുന്ന ഈ റോഡിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ആശുപത്രി ആവശ്യങ്ങൾക്ക് വാഹനം വിളിച്ചാൽ പോലും ഈ വഴി വരാൻ മടിക്കുകയാണ് പലരും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top