‘പുല്ലൂർ നാടകരാവ് 2019 ‘ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിലേക്ക് നാടകങ്ങൾ തെരഞ്ഞെടുത്തു


പുല്ലൂർ :
ചമയം നാടകവേദിയുടെ നവംബർ 24ന് ആരംഭിക്കുന്ന ‘പുല്ലൂർ നാടകരാവ് 2019 ‘ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിലേക്ക് നാടകങ്ങൾ തെരഞ്ഞെടുത്തു. പഞ്ചമിപെറ്റ പന്തിരുകുലം (കോഴിക്കോട് നാടക സഭ), ഇത് ധർമ്മഭൂമിയാണ് ( കൊല്ലം അയനം നാടകവേദി), ജീവിതപാഠം (തിരുവനന്തപുരം സംസ്കൃതി), കന്യാകുമാരി സെക്കൻഡ് ( കൊച്ചിൻ സംഘമിത്ര) എന്നി നാടകങ്ങളാണ് മത്സരിക്കുന്നത്. പ്രൊഫ. സാവിത്രി ലക്ഷ്മണൻ, അഡ്വ. വി ഡി പ്രേമ പ്രസാദ്, കെ വി രാമകൃഷ്ണൻ തൃപ്രയാർ, ഏ.ൻ. രാജൻ എന്നിവരടങ്ങിയ സെലക്ഷൻ കമ്മിറ്റിയാണ് നാടകങ്ങൾ തെരഞ്ഞെടുത്തത്. ഉദ്ഘാടന ദിവസമായ നവംബർ 24-ന് ചമയം ചിൽഡ്രൻസ് ഗ്രൂപ്പിന്‍റെ ‘മടിയന്മാരുടെ സ്വർഗ്ഗം’ സുരേഷ് മണിത്തറ രചനയും സംവിധാനവും നടത്തിയ കുട്ടികളുടെ നാടകം അരങ്ങേറും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top