റോഡുകൾ സഞ്ചാര യോഗ്യമാക്കണം – കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ


ഇരിങ്ങാലക്കുട :
നഗരത്തിലെ പ്രധാന റോഡുകളെല്ലാം മഴയെ തുടർന്ന് തീർത്തും സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. ബൈപാസ് റോഡ്, മെയിൻ റോഡ് എന്നീ പ്രധാന റോഡുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പോലും യാത്ര ദുരിതമാണ് സമ്മാനിക്കുന്നതെന്നും, തെരുവ് വിളക്കുകൾ പ്രവർത്തസജ്ജമാക്കിയും, റോഡുകളുടെ അറ്റകുറ്റപണി ഉടനെ നടത്തിയും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ അധികൃതർ മുന്നോട്ട് വരണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് എ.എൻ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. എം. സനൽകുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എം.എസ്. അനിൽകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാർളി, കെ. വേലായുധൻ, ടി.കെ. ബഷീർ, കെ.കമലം, പ്രൊഫ. വി.പി. ആന്റൊ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എ.സി. സുരേഷ് (പ്രസിഡന്റ്), കെ.ഇന്ദിരാദേവി ( വൈസ് പ്രസിഡന്റ്), സി.എസ്. ഹരി (സെക്രട്ടറി), പി.ഉ ണ്ണികൃഷ്ണൻ (ജോ. സെക്രട്ടറി), ഒ. കൊച്ചു ഗോവിന്ദൻ (ട്രഷറർ), ഇന്ദിരാ ദാസ് (വനിതാ ഫോറം കൺവീനർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top