പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിന്‍റെ 130-ാമത് ജന്മവാർഷിക ദിനം ആഘോഷിച്ചു


ഇരിങ്ങാലക്കുട :
മുൻ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിന്‍റെ 130-ാമത് ജന്മവാർഷിക ദിനം ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ സമുചിതമായി ആഘോഷിച്ചു. ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാർളി ഭദ്രദീപം തെളിച്ചു. ഡി.സി.സി സെക്രട്ടറി സോണിയ ഗിരി, മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, എൽ.ഡി ആന്റോ, വിനോദ് തറയിൽ, കെ സി ജോസ്, എം. എസ് കൃഷ്ണകുമാർ, എം.ആർ ഷാജു, ജസ്റ്റിൻ ജോൺ, സരസ്വതി ദിവാകരൻ എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top