വിദ്യാർഥികൾക്കായി ‘ന്യൂട്രിഷൻ അവയർനസ് ക്യാംപെയിൻ’


ഇരിങ്ങാലക്കുട :
ഭാരതീയ വിദ്യാ ഭവൻസ് വിദ്യാ മന്ദിർ ഇരിങ്ങാലക്കുടയിലെ സയൻസ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ വിദ്യാർത്ഥികൾക്കായുള്ള ന്യൂട്രിഷൻ അവയർനസ് ക്യാമ്പയിൻ 14 ന് ആരംഭിക്കും. വളർച്ചയിലെ വിവിധഘട്ടങ്ങളിൽ പോഷകാഹാരത്തിന്‍റെ പങ്ക് വെളിവാക്കുന്ന പ്രദർശനങ്ങൾ, പ്രകൃതിയോട് ഇണങ്ങിയ ഭക്ഷണരീതികൾ പരിചയപ്പെടുത്തുന്ന സ്കിറ്റ്, വറുത്ത ഭക്ഷണങ്ങൾ, പഞ്ചസാര, മൈദ, കെമിക്കലുകൾ, പ്രിസർവേറ്റീവുകൾ എന്നിവ ഒഴിവാക്കിയുള്ള വ്യത്യസ്തരീതിയിലുള്ള ഭക്ഷ്യമേള എന്നിവ മൂന്നു ദിവസങ്ങളിലായി സ്കൂളിൽ സംഘടിപ്പിക്കുന്നു. പോഷകാഹാരത്തിന് ഊന്നൽ നൽകി പ്രകൃതിയോട് ചേർന്നുള്ള ഭക്ഷണരീതി വിദ്യാർത്ഥികളെയും, രക്ഷിതാക്കളെയും പരിചയപ്പെടുത്തി ശീലമാക്കുക എന്ന് ഉദേശമാണ് വ്യത്യസ്തമായ ഈ പരിപാടിക്ക് പുറകിൽ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top