വിളക്കുകൾ കത്താത്തതിനാൽ പ്രതിഷേധാഗ്നി തെളിയിച്ചു


കാട്ടൂർ :
കാട്ടൂർ ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം മേഖലകളിലും രാത്രി കാലങ്ങളിൽ തെരുവ് വിളക്കുകൾ കത്താത്തതിനാൽ പ്രതിഷേധ സൂചകമായ് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബസാറിൽ പ്രതിഷേധാഗ്നി തെളിയിച്ചു. കാട്ടൂർ ബസാർ പരിസരത്ത് മാസങ്ങളായ് ലെെറ്റുകൾ പ്രകാശിച്ചിട്ട് . ജോലികഴിഞ്ഞ് വീടുകളിലേക്കു പോകുന്നവരെ പ്രത്യേകിച്ച് സ്ത്രീകൾ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട് . നിരവധിതവണ പഞ്ചായത്തിനെ കാര്യം അറിയിച്ചിട്ടുപോലും യാതൊരുവിധ പരിഹാരവുംഉണ്ടായില്ല. പഞ്ചായത്തിലെ ഭരണപക്ഷവും കോൺട്രാക്ടറും തമ്മിൽ ഒത്തുകളി നടത്തുന്നതിനാലാണ് ഇത്രയും ദുരിതത്തിലേക്ക് എത്തിചേർന്നിരിക്കുന്നത് പ്രതിഷേധാഗ്നി തെളിയിച്ചു മണ്ഡലം പ്രസിഡൻ്റ് എ എസ് ഹെെദ്രോസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് ധീരജ് തേറാട്ടിൽ, ഡൊമിനി ആലപ്പാട്ട്, അമീർ തൊപ്പിയിൽ, ബ്ലോക്ക് മെമ്പർ അബുജരാജൻ, സി.രാമചന്ദ്രൻ, ജലീൽ കരിപ്പാംകുളം, ഷെമീർ പടവലപറമ്പിൽ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top