അതിഥി തൊഴിലാളികൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


കരൂപടന്ന :
തൃശൂർ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്‍റെയും, വെള്ളാങ്ങല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ കരൂപ്പടന്ന അൽ ലസീസ് യൂണിറ്റിൽ വെച്ച് അതിഥി തൊഴിലാളികൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. അനു, ഹെൽത്ത് ഇൻസ്പെക്ടർ എ.എ. അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്. ഷിഹാബുദ്ദീൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അമ്പതോളം തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top