മുനിസിപ്പൽ കേരളോത്സവം, ഫീനിക്സ് ക്ലബ്‌ കാട്ടുങ്ങച്ചിറ ഓവറോൾ നിലനിർത്തി


ഇരിങ്ങാലക്കുട :
മുനിസിപ്പൽ കേരളോത്സവത്തിൽ ഫീനിക്സ് ക്ലബ്‌ കാട്ടുങ്ങച്ചിറ ഓവറോൾ 354 പോയിന്റോടെ നിലനിർത്തി. ഇത്തവണ കലോത്സവം 104 പോയിന്റോടെ ഓവറോളും, കായികം 250 പോയിന്റോടെ ഓവറോളും ഫീനിക്സ് ക്ലബ്‌ സ്വന്തമാക്കി. ഫീനിക്സ് ക്ലബ്ബിലെ സ്നേഹ ബ്രയിറ്റിനെ കായികതിലകമായി തിരഞ്ഞെടുത്തു. ക്ലബ്ബിനു വേണ്ടി പുരുഷ വിഭാഗത്തിൽ റോണിറ്റോ ടോണി 3 ഗോൾഡ് മെഡൽ കരസ്ഥമാക്കി. സീനിയർ പുരുഷ വിഭാഗത്തിൽ ക്ലബ്ബിനു വേണ്ടി അബിൻഷാ 3 ഗോൾഡ് മെഡൽ സ്വന്തമാക്കി. കായികത്തിൽ റിലേ മെൻ വിഭാഗത്തിൽ 1-ാം സ്ഥാനവും 3-ാം സ്ഥാനവും. റിലേ സീനിയർ വിഭാഗത്തിൽ 1-ാം, 2–ാം സ്ഥാനവും. വനിത വിഭാഗത്തിൽ 1-ാം സ്ഥാനവും കരസ്ഥമാക്കി. 5000 മീറ്റർ റേസിൽ ശ്രീതർ 1-ാം സ്ഥാനം കരസ്ഥമാക്കി. കലോത്സവത്തിൽ വഞ്ചിപാട് കുട്ടനാടൻ, ആറന്മുള ശൈലിയിൽ ക്ലബ്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വനിതകളുടെ ഒപ്പന, മാർഗ്ഗം കളി എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വനിതകളുടെ ലളിതഗാന മത്സരത്തിൽ ഗോപിക ഒന്നാം സ്ഥാനം കരസ്ഥമാക്കി. നാടോടി പാട്ടു മത്സരത്തിൽ ക്ലബ്ബിനു വേണ്ടി ഷൈൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top