വല്ലക്കുന്നിൽ ഹൈമാറ്റ്സ് ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.പിക്ക് നിവേദനം നല്‍കി


വല്ലക്കുന്നു :
പോട്ട- മൂന്നുപീടിക സംസ്ഥാന പാതയില്‍ ഏറ്റവും തിരക്കേറിയതും കൂടുതല്‍ അപകടസാധ്യതയുമുള്ള വല്ലക്കുന്ന് ജംഗ്ഷനില്‍ ഹൈമാറ്റ്സ് ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമനിവാസികള്‍ ഒപ്പിട്ട നിവേദനം എം.പി. ടി.എന്‍ പ്രതാപന് നൽകി. വല്ലക്കുന്നിലെ 350ഓളം ഗ്രാമനിവാസികള്‍ ഒപ്പിട്ട നിവേദനമാണ് നല്‍കിയത്. വല്ലക്കുന്ന് ന്യൂ മൂണ്‍ തിയ്യറ്റേഴ്സ്- ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്, റോക്കി ജെയിംസ് ഫൗണ്ടേഷൻ, വല്ലക്കുന്ന് സെന്‍റ് അല്‍ഫോണ്‍സാ ദൈവാലയത്തിലെ കെ.സി.വൈ.എം സംഘടനയും സംയുക്തമായാണ് നിവേദനം ഗ്രാമവാസികളെ കൊണ്ട് ഒപ്പിടുവിച്ചത്. വല്ലക്കുന്ന് സെന്‍റ് അല്‍ഫോണ്‍സാ ദൈവാലയത്തിലെ വികാരി. .ഫാ. അരുണ്‍ തെക്കിനേത്ത് നിവേദനം എം പിക്ക് കൈമാറി.

വല്ലക്കുന്ന് ഗ്രാമവാസികളുടെ ചിരകാല സ്വപ്നമായിരുന്നു വല്ലക്കുന്ന് ജംഗ്ഷനില്‍ ഹൈമാറ്റ്സ് ലൈറ്റ് സ്ഥാപിക്കുക എന്നത്. സമീപപ്രദേശങ്ങളിലെ ജംഗ്ഷനില്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളതിനാല്‍ എത്രയും പെട്ടെന്ന് തന്നെ എം.പി.യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് ലൈറ്റ് സ്ഥാപിക്കാമെന്ന് എം.പി. ഉറപ്പ് നല്‍കി. ക്ലബ്ബിന്‍റെ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ കോക്കാട്ട്, ഷൈജു വി. കോക്കാട്ട് സെക്രട്ടറിമാരായ സനൂപ് സി.എം, വിനീത് കെ. വേണു, കെ.സി.വൈ.എം ഭാരവാഹികളായ ജിന്‍റോ ജോസ്, ജോസഫ് തൊടുപറമ്പില്‍, ട്രസ്റ്റിമാരായ ലോനപ്പന്‍ തൊടുപറമ്പില്‍, വര്‍ഗ്ഗീസ് തൊടുപറമ്പില്‍ എന്നിവരും, നിരവധി നാട്ടുകാരും സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top