ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നീതി ലാബിന്‍റെ ഉദ്ഘാടനം 15 ന്


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആതുര സേവന രംഗത്ത് മികവിന്‍റെയും കനിവിന്‍റെയും പുതിയൊരു അനുഭവം പകർന്ന് ആധുനിക സംവിധാനങ്ങളിലൂടെ സജ്ജമാക്കിയ നീതി ലാബിന്‍റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഠാണാവിലെ കൊടുങ്ങല്ലൂർ ബസ് സ്റ്റോപ്പിൽ നീതി മെഡിക്കൽസിന്‍റെ പുറകിൽ 15-ാം തീയതി വെള്ളിയാഴ്ച 3 മണിക്ക് പ്രവർത്തനം ആരംഭിക്കുന്നു. എല്ലാവിധ ടെസ്റ്റുകളും കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്ന തോടൊപ്പം തീർത്തും നിർദ്ധനരായ രോഗികൾക്ക് പൂർണ്ണമായും സൗജന്യമായി ടെസ്റ്റുകൾ ലഭ്യമാക്കുമെന്നും ബാങ്ക് പ്രസിഡന്റ് അഡ്വ. എം എസ് അനിൽകുമാർ പറഞ്ഞു.

ബേസിക് ഹെൽത്ത് ചെക്കപ്പ് 230 രൂപ, ഡയബറ്റിക് ഹെൽത്ത് ചെക്കപ്പ് 430 രൂപ, ചൈൽഡ്നിചൈൽഡ് നോർമൽ പാക്കേജ് 460 രൂപ, ഓർത്തു മിനി പാക്കറ്റ് 460 രൂപ, ഹെൽത്ത് ചെക്കപ്പ് 730 രൂപ, ഫുൾ ബോഡി ചെക്കപ്പ് 1420 രൂപ, മാസ്റ്റർ മെഡിക്കൽ ചെക്കപ്പ് 2900 രൂപ എന്നിങ്ങനെയാണ് ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ. വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഈ സിജി പരിശോധനയും ഇവിടെ ലഭ്യമാണ്.തൃശ്ശൂർ എം പി ടി എൻ പ്രതാപൻ നീതി ലാബ് ഉദ്ഘാടനം നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് അഡ്വ. എം എസ് അനിൽകുമാർ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു മുഖ്യാതിഥിയായിരിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top