ഇരുട്ടു പിടിമുറുക്കി ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ്, യാത്രക്കാർ ഭീതിയിൽ


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട നഗരസഭാ ബസ്സ്റ്റാൻഡിനെ ഇരുട്ട് വിഴുങ്ങിയിട്ട് മാസങ്ങളാക്കുന്നു. സ്റ്റാന്റിനകത്തെ ലൈറ്റുകൾ മിഴിയടഞ്ഞിട്ട് നാളുകളേറെയായി, ഒപ്പം സ്റ്റാൻഡിന്‍റെ സമീപം തലയുയർത്തി നിൽക്കുന്ന ഹൈമാസ്‌റ്റ് ലൈറ്റും പണിമുടക്കിലാണ് . 7 മണിയാകുന്നതോടെ ബസ്റ്റാന്റിൽ ഇരുൾവീഴും, സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള വെളിച്ചം മാത്രമാണ് ഏക ആശ്രയം. യാത്രക്കാർ കുറവായതിനാൽ ഈ സ്ഥാപനങ്ങളും ഏഴരയോടെ അടക്കും, അതോടെ ബസ്സ്റ്റാൻഡ് പൂണ്ണമായും ഇരുട്ടിലാകും. ബസ്സ്റ്റാൻഡിന് ഇരുവശത്തും നാടുവിലുമായ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലും വെളിച്ചമില്ല. ഇതിനാൽ സ്ത്രീകളടക്കമുള്ള യാത്രക്കാർ ഭീതിയിലാണ്, സാമൂഹ്യ വിരുദ്ധരുടെയും, മദ്യപാനികളുടെയും ശല്യവും ഇവിടെ പതിവാണ്. പലപ്പോഴും പോലീസ് രാത്രി ഇവിടെ അൽപനേരം പെട്രോളിംഗ് നടത്താറുണ്ടെങ്കിലും, ഒരു സ്ഥിരം പോലീസ് സാനിധ്യം രാത്രിയിൽ ബസ്സ്റ്റാൻഡിൽ ഈ അവസ്ഥയിൽ അനിവാര്യമാണ് .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top