ശരൺ ശാന്തിക്ക് ഭജന സുധാരക്ത്ന അവാർഡ്


ഇരിങ്ങാലക്കുട :
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ശാന്തിയും സി.എൻ മണി തന്ത്രിയുടെ ശിഷ്യനുമായ ശരൺ ശാന്തിക്ക് ഭജന സുധാരക്ത്ന അവാർഡ് ലഭിച്ചു. തിരുവനന്തപുരത്ത് മഹാരാജ ചിത്തിര തിരുന്നാൾ ബാലരാമവർമ്മ അനുസ്മരണത്തോട് അനുബന്ധിച്ചു നടക്കുന്ന പുരസ്‌കാര രാവിൽ വെച്ച് അശ്വതി തിരുന്നാൾ ഗൗരിലക്ഷ്മിഭായ് തമ്പുരാട്ടി അവാർഡ് സമ്മാനിച്ചു. വ്യതസ്ഥരീതിയിലുള്ള അവതരണ ശൈലിയും നാല്പതിലധികം കലാകാരൻമാരെയും കോർത്തിണക്കി നടത്തുന്ന സമ്പ്രദായക്ക് ഭജൻ ഏറെ ഭക്തരിൽ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു എന്നും തമ്പുരാട്ടി അവാർഡ് ദാന ചടങ്ങിൽ പറഞ്ഞു. വ്യാസ ബുക്സ് മാനേജിംഗ് ഡയറക്ടർ എ.സുരാജ് അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം കൊല്ലം തുളസി, ഡോ. ജി മാധവൻ നായർ, ഡോ. ജോർജ് ഓണക്കൂർ, ശബരിമല മുൻ മേൽശാന്തി ഗോശാല വിഷ്ണുനമ്പൂതിരി, അരുൺ എസ്.വി.എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top