ജാതിഭേദവും മതദ്വേഷവും ഇല്ലാതാകണമെങ്കിൽ യഥാർത്ഥമായ മതപഠനം വേണം: ജയന്തൻ പുത്തൂർ

അരിപ്പാലം : ജാതിഭേദവും മതദ്വേഷവും ഇല്ലാതാകണമെങ്കിൽ യഥാർത്ഥമായ മതപഠനം ആവശ്യമാണെന്ന് എസ്.എൻ.ഡി.പി.യോഗം കൗൺസിലർ ജയന്തൻ പുത്തൂർ അരിപ്പാലംപണിക്കാട്ടിൽ ഭുവനേശ്വരി ക്ഷേത്രത്തിൽ നടക്കുന്ന ദേവി ഭാഗവത നവാഹത്തോടനുബന്ധിച്ചുള്ള വിചാര സത്രം 4 -ാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ആചാര്യൻമാരുടെ ദർശനങ്ങളെ പറ്റി പഠിക്കാൻ സാധിച്ചാലെ ‘മറ്റുള്ള ദർശനങ്ങളോട് ആദരവ് തോന്നുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മതബോധന പാoശാലാ രക്ഷാധികാരി കോമളം ടീച്ചർ അധ്യക്ഷത വഹിച്ചു. ശിവൻ ഗുരു പദം മുഖ്യ പ്രഭാഷണം നടത്തി. ഷാജു ടീച്ചർ, സുബിത ജയകൃഷ്ണൻ, ക്ഷേത്രം മേൽശാന്തി പടിയൂർ വിനോദ് കോ. ഓഡിനേറ്റർ കെ.കെ.ബിനൂ., കെ.പി.നന്ദനൻ എന്നിവർ സംസാരിച്ചു. യഞ്ജവേദിയിലെ ചടങ്ങുകൾക്ക് ആചാര്യൻ ഒ.വേണുഗോപാൽ കുന്നംകുളം, വൈശാഖ് പണിക്കാട്ടിൽ, വസന്ത സുന്ദരൻ എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top