ഡോൺ ബോസ്കോ സ്കൂൾ 54-ാമത് പൂർവ വിദ്യാർഥി സംഗമം ഞായറാഴ്ച


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂൾ 54-ാമത് പൂർവവിദ്യാർഥി സംഗമം നവംബർ പത്താം തീയതി ഞായറാഴ്ച വൈകിട്ട് 6 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിൽ വിരമിച്ച അധ്യാപകർക്ക് ഗുരു പ്രണാമം, പ്രഗത്ഭരായ പൂർവവിദ്യാർത്ഥികളെ ആദരിക്കൽ എന്നിവ ഉണ്ടാകും. ഔദ്യോഗിക സമ്മേളനത്തിനുശേഷം കുടുംബസംഗമവും കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ. കുര്യാക്കോസ് ശാസ്താംകാല, വിദ്യാർത്ഥി സംഘടന പ്രസിഡന്‍റ്  മനീഷ് അരിക്കാട്, സെക്രട്ടറി സിബി പോൾ, ജനറൽ കൺവീനർ എബിൻ വെള്ളാനിക്കാരൻ എന്നിവർ അറിയിച്ചു, വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക 9744551800, 9846007379, 9846023308

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top