എൻ.ജി.ഓ അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട ആസ്ഥാനമായി രൂപീകൃതമാകുന്ന ലാൻഡ്‌ ട്രിബ്യൂണൽ ഓഫിസിൽ മുകുന്ദപുരം താലൂക്കിനെ ഉൾപ്പെടുത്തുന്നതിനും, സർക്കാർ ജീവനക്കാരുടെ കവർന്നെടുക്കുന്ന ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എൻ.ജി.ഓ അസോസിയേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ പ്രകടനവും, സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന നിൽപ്പു സമരത്തിന് ഐക്യദാർഢ്യ പ്രകടനവും നടത്തി. പ്രകടനം ബ്രാഞ്ച് സെക്രട്ടറി വി.എസ് സിജോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ വി.വി ഗണപതി, റോയ് ചെമ്മണ്ട, ബിജു കുട്ടിക്കാടൻ, ടി.വി മുരളി, എം.പി ദിൽരാജ് തുടങ്ങിയവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top