സദനം കൃഷ്ണൻകുട്ടി ആശാന് എം. കൃഷ്ണൻകുട്ടി പുരസ്കാരം


ഇരിങ്ങാലക്കുട :
തൃശൂരിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന എം. കൃഷ്ണൻകുട്ടിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരം കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ആശാന് സമ്മാനിക്കും. 10ന് വൈകിട്ട് 5ന് തിരുവമ്പാടി ക്ഷേത്രം ശ്രീപത്മം മണ്ഡപത്തിൽ ചേരുന്ന സഹൃദയസദസിൽ കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ.നാരായണൻ പുരസ്കാരം സമ്മാനിക്കും. സ്മാരക സമിതി പ്രസിഡന്റ് തേറമ്പിൽ രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top