കലോത്സവങ്ങളെ കലാപോത്സവം ആക്കരുത് – എ.ഐ.എസ്.എഫ്


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട ഉപജില്ല കലോത്സവം ആയി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ കലാകാരന്മാരായ വിദ്യാർത്ഥികളെ തളർത്തുന്ന രീതിയിലേക്ക് കലോത്സവത്തിന്‍റെ   വിധികർത്താക്കളും വിധിയുംപോയ വിഷയത്തിൽ വിദ്യാഭ്യാസ ഡയറക്ടർ അടിയന്തരമായി ഇടപെടണമെന്ന് എ.ഐ.എസ്.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഉപജില്ലാ കലോത്സവങ്ങൾ സമാധാനപരവും വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ വളർത്തിക്കൊണ്ട് നല്ല രീതിയിൽ മുന്നോട്ടു പോകണമെന്നും മണ്ഡലം പ്രസിഡൻറ് മിഥുൻ പോട്ടക്കാരൻ മണ്ഡലം സെക്രട്ടറി ശ്യാംകുമാർ പി. എസ് പ്രസ്താവനയിലൂടെ പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top