സ്‌കൂളുകളിലെ മൊബൈൽ ഫോൺ നിയന്ത്രണം കർശനമായി നടപ്പിലാക്കണം: ജില്ലാ കളക്ടർ


സ്‌കൂളുകളിൽ മൊബൈൽ ഫോണിന്റെ ദുരുപയോഗം കർശനമായി തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണം ജില്ലയിൽ കർശനമായി നടപ്പിലാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം ക്ലാസ് സമയങ്ങളിൽ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗം സ്റ്റാഫ് റൂമിൽ മാത്രമായി പരിമിതപ്പെടുത്തണം. വിദ്യാർഥികൾ സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിന് കർശനമായി നിയന്ത്രിക്കാൻ പ്രധാനാധ്യാപകർ ശ്രദ്ധിക്കണമെന്നും കളക്ടർ നിർദേശിച്ചു. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും എതിരെ നടപടി സ്വീകരിക്കാൻ സ്ഥാപന മേധാവിക്കും സ്‌കൂൾ എത്തിക്സ് കമ്മിറ്റിക്കും അധികാരം നൽകുന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top