ഷീ സ്മാര്‍ട്ട് ഉദ്ഘാടന വിളംബര യാത്ര നടത്തി


ഇരിങ്ങാലക്കുട :
വനിത സ്വയം സഹായ സംഘങ്ങളെ ഉള്‍പ്പെടുത്തി തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്‍റെ അംഗീകാരത്തോടെ ആരംഭിക്കുന്ന ഷീ സ്മാര്‍ട്ട് എന്ന തൊഴില്‍ സംരംഭകത്വ പദ്ധതിയുടെ നവംബര്‍ 9 ശനിയാഴ്ച നടക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ വിളംബര യാത്ര നടത്തി. ഷീ സ്മാര്‍ട്ട് ഗ്രൂപ്പ് അംഗങ്ങള്‍, സംഘം ഭരണ സമിതി അംഗങ്ങള്‍, സ്റ്റാഫ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത വിളംബര യാത്ര, പഞ്ചവാദ്യ മേളത്തിന്‍റെ അകമ്പടിയോടെ കൂടല്‍മാണിക്യ ക്ഷേത്രം മുതല്‍ ഠാണാ വരെയാണ് സംഘടിപ്പിച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top