കെ.എസ്.ഇ.ബി ഓഫീസ് മാറ്റുന്നതിനെതിരെ കാട്ടൂർ പഞ്ചായത്തിൽ കോൺഗ്രസ് പ്രമേയം


കാട്ടൂർ :
കാട്ടൂരിൽ നിലവിൽ വാടകക്ക് പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി ഓഫീസ് കാറളം പഞ്ചായത്തിലേക്ക് മാറ്റുന്നതിനെതിരെ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് കമ്മറ്റിയിൽ പ്രമേയം അവതരിപ്പിച്ചു. എം ജെ റാഫി പ്രമേയം അവതരിപ്പിച്ചു തുടർന്നു നടന്ന ചർച്ചയിൽ പഞ്ചായത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്തിൻ്റെ പരാജയമാണ് ഇത്തരം അവസ്ഥയിലേക്കെത്തി ചേർന്നതെന്നും, ഇത് ജനങ്ങൾക്ക് എതിരായ നിലപാടാണെന്നും, ഇതിലൂടെ പഞ്ചായത്തിന് ലഭിക്കേണ്ട വരുമാനം ഇല്ലാതായെന്നും ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് അംഗങ്ങളായ എ എസ് ഹെെദ്രോസ്, ബെറ്റിജോസ്, ധീരജ് തേറാട്ടിൽ , അമീർ തൊപ്പിയിൽ എന്നിവർ ചൂണ്ടികാണിച്ചു. എന്നാൽ ഓഫീസ് മാറ്റം ഗവൺമെൻ്റ് നടപടികളുടെ ഭാഗമാണെന്നും പൊതുജന സൗകര്യർത്ഥം ബില്ലടക്കുവാനായി ഒരു കൗണ്ടർ സ്ഥാപിക്കുവാനുള്ള നടപടികൾക്ക് ശ്രമിക്കാമെന്നും അറിയിച്ച് ഭേദഗതികളോടെ പ്രമേയം പാസാക്കി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top