ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ആധുനിക സെൻസറി പാർക്ക് ഒരുങ്ങി


കല്ലേറ്റുംകര :
ഇന്ദ്രിയ സംയോജന പ്രശ്നങ്ങളുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 56 ലക്ഷം ചിലവാക്കി പ്രത്യേക സൗകര്യങ്ങളോടുകൂടിയ സെൻസറി പാർക്ക് നിർമ്മാണം കല്ലേറ്റുംകരയിലെ സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന എൻ.ഐ.പി.എം.ആർ അങ്കണത്തിൽ പൂർത്തിയായി. നിലവിലെ സെൻസറി ഗാർഡൻ അനുബന്ധമായി നിർമ്മിച്ചിട്ടുള്ള ഈ പാർക്കിൽ ലോകോത്തര സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഈ.പി.ഡി.എം പ്രതലം സജ്ജമാക്കിയിട്ടുണ്ട്. കളി ഉപകരണങ്ങളിൽ നിന്ന് വീണാൽ പോലും പരിക്കേൽക്കാതിരിക്കാൻ വേണ്ടിയാണ് ഇത് ഒരുക്കിയിരിക്കുന്നത്.

സെൻസറി പാർക്കിനെ ഉദ്ഘാടനം നവംബർ 10 ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് എൻ.ഐ.പി.എം.ആർ അങ്കണത്തിൽ ആരോഗ്യ-സാമൂഹ്യ നീതി, വനിത, ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം നിർവഹിക്കും. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ അധ്യക്ഷത വഹിക്കും. ടി എൻ പ്രതാപൻ എം പി മുഖ്യാതിഥിയായിരിക്കും. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പരിപാടിയോട് അനുബന്ധിച്ച് ഉച്ചയ്ക്ക് കുട്ടികളിലെ ഇന്ദ്രിയ സംയോജന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ടെന്ന് എൻ.ഐ.പി.എം.ആർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബി മുഹമ്മദ് അഷീൽ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top