കൂടൽമാണിക്യം ദേവസ്വം മാനേജിങ്ങ് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു

ഇരിങ്ങാലക്കുട : നാലാമത് കൂടൽമാണിക്യം ദേവസ്വം മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. വെള്ളിയാഴ്ച രാവിലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ സാന്നിദ്ധ്യത്തിൽ ക്ഷേത്രത്തിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ യു. പ്രദീപ് മേനോൻ, ഭരതൻ കണ്ടേങ്കാട്ടിൽ, എ.വി.ഷൈൻ, അഡ്വ.രാജേഷ് തമ്പാൻ, കെ.കെ.പ്രേമരാജൻ, എൻ.പി.പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ .ജി സുരേഷ് എന്നിവർ പുതിയ മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്.

എം എൽ എ പ്രൊഫ. കെ.യു. അരുണൻ അധ്യക്ഷനായിരുന്നു. ദേവസ്വം അഡിഷണൽ സെക്രട്ടറി പി. രാധാകൃഷ്ണൻ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ.എം. സുമ ചടങ്ങിൽ സർക്കാർ ഉത്തരവ് വായിച്ചു. ദൈവ വിശ്വാസിയാണെന്നും തൊട്ടുകൂടായിമയിൽ വിശ്വസിക്കുന്നില്ലെന്ന സത്യവാചകം ചൊല്ലിയാണ് ഇടതുപക്ഷ നേതൃത്വത്തിലുള്ള ഈ മാനേജിങ്ങ് കമ്മിറ്റി അധികാരമേറ്റത്. ദേവസ്വം ചെയർമാനെ ഉച്ചക്ക് ചേരുന്ന ആദ്യ മാനേജിങ്ങ് കമ്മിറ്റി യോഗത്തിൽ തിരഞ്ഞെടുക്കും.

Related News :
സംഗമേശ്വന്‍റെ മുൻപിൽ ഭക്തി നിറവോടെ ദേവസ്വം മന്ത്രി

 യു. പ്രദീപ് മേനോൻ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ

Leave a comment

  • 54
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top