പൂവത്തുംകടവിൽ ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം ശക്തമാകുന്നു


വള്ളിവട്ടം :
പൂവത്തുംകടവ് വള്ളിവട്ടം മേഖലകളിൽ ആഫ്രിക്കൻ ഒച്ചുകൾ മുട്ടയിട്ട് പെരുകുന്നത് നാട്ടുകാരിൽ ആശങ്ക വർധിപ്പിക്കുന്നു. ഈ മേഖലയിൽ ഇതിന് മുൻപ് കണ്ടിട്ടുണ്ടെങ്കിലും മുട്ടയിട്ട് പെരുകുന്നത് ആദ്യമായാണ് ശ്രദ്ധയിൽപ്പെട്ടത്. പൂവത്തുംകടവ് ക്ഷേത്രത്തിനു സമീപമാണ് ഇപ്പോൾ ആഫ്രിക്കൻ ഒച്ചിന്‍റെ സാനിധ്യം കണ്ടത്. ചവറുകൾക്കിടയിൽ കിടക്കുന്ന ഒച്ചിന്‍റെ മുട്ടകൾ മഴപെയ്യുമ്പോൾ വിരിഞ്ഞു പുറത്തുവരും. അടുത്ത തലമുറകൂടി മുട്ടയിട്ടു തുടങ്ങുമ്പോൾ ഒച്ചുകളുടെ എണ്ണം ആയിരക്കണക്കിനാക്കും. ആഫ്രിക്കയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്തത് തടികളിലൂടെയാണ് മുട്ടകൾ നാട്ടിൽ എത്തിയതെന്ന് കരുതുന്നു.

പച്ചക്കറികൾ കൂട്ടത്തോടെ നശിപ്പിക്കുന്നതാണ് ഒച്ചുകളുടെ വ്യാപനത്തെ കർഷകരെ ആശങ്കയിലാക്കുന്നത്. വാഴ, ചേന, വെണ്ട, പയർ തുടങ്ങിയവയെല്ലാം ആഫ്രിക്കൻ ഒച്ചിന്‍റെ അക്രമത്തിൽ നശിച്ചുപോകുന്നു. മാസങ്ങൾക്കുമുമ്പ് മതിലകം മുതൽ എസ്.എൻ പുരം വരെയുള്ള സ്ഥലത്ത് ആഫ്രിക്കൻ ഒച്ച് ശല്യം വ്യാപകമായിരുന്നു. ഇവിടെ ഒരു മരമില്ലിന്  സമീപമാണ് ഇവയുടെ സാന്നിധ്യം ആദ്യം ശ്രദ്ധയിൽപ്പെട്ടിരുന്നത്.

ഒച്ചിനെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ് ഒച്ചുകളെ തുരത്താനുള്ള ആദ്യമാര്‍ഗം. മാലിന്യങ്ങള്‍ നിറഞ്ഞു കിടക്കുന്ന സ്ഥലത്താണ് ഒച്ചുകള്‍ മുട്ടയിട്ടു പെരുകുക.

പുകയില-വേപ്പെണ്ണ മിശ്രിതം ഉപയോഗിച്ചും ഒച്ചുകളെ തുരത്താം. 25 ഗ്രാം പുകയില ഒന്നരലിറ്റര്‍ വെള്ളത്തിലിട്ടു നന്നായി തിളപ്പിക്കുക. ഒരു ദിവസം വച്ചതിനു ശേഷം ഒച്ചുകളുള്ള സ്ഥലത്ത് തളിക്കുക.

കാബേജ് ഇലകള്‍ ഒച്ചുകള്‍ക്ക് വലിയ ഇഷ്ടമാണ്. ഇതുപയോഗിച്ചു കെണിയൊരുക്കി ഒച്ചുകളെ ശേഖരിച്ചു നശിപ്പിക്കാം. ഒച്ചുകളുടെ ശല്യം കൂടുതല്‍ ഉള്ള സ്ഥലത്ത് ചണച്ചാക്ക് നനച്ച് ഇടുക. ഇതില്‍ കാബേജ് ഇലകള്‍ വിതറുക. ചെറിയ കഷ്ണങ്ങളായി മുറിച്ചു വേണം വിതറാന്‍. ഇലകള്‍ തിന്നാന്‍ കൂട്ടത്തോടെയെത്തുന്ന ഒച്ചുകളെ പിടികൂടി നശിപ്പിക്കാം.

മുട്ടത്തോട്ട് പൊടിച്ച് ഒച്ചിന്റെ ശല്യമുള്ള ചെടിച്ചട്ടികളിലും ഗ്രോബാഗുകളിലും വിതറുക. വളരെ പതുക്കെ ഇഴഞ്ഞു നീങ്ങുന്ന വണ്ടുകള്‍ക്ക് മുട്ടത്തോട്ട് തടസം സൃഷ്ടിക്കും. ഇതുകാരണം ഇവ കൂട്ടത്തോടെ ചെടികൡും മറ്റും കയിക്കൂടുന്നതിന് തടസമാകും. ഇതിനിടെ മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഒച്ചുകളെ നശിപ്പിക്കുക.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top