രാജേഷ് തെക്കിനിയേടത്തിന്‍റെ പതിനൊന്നാമത് പുസ്തകമായ ‘ഞാറ്റടിത്തെയ്യങ്ങൾ’ നോവൽ പ്രകാശനം ചെയ്തു

രാജേഷ് തെക്കിനിയേടത്തിന്‍ ‘ഞാറ്റടിത്തെയ്യങ്ങൾ’ നോവലിന്‍റെ പ്രകാശനം കാനം രാജേന്ദ്രൻ, ഡോ. വത്സലൻ വാതുശ്ശേരിക്കു നൽകിക്കൊണ്ട് നിർവ്വഹിച്ചു


ഇരിങ്ങാലക്കുട :
രാജേഷ് തെക്കിനിയേടത്തിന്‍റെ പതിനൊന്നാമത് പുസ്തകമായ “ഞാറ്റടിത്തെയ്യങ്ങൾ” എന്ന നോവൽ കാനം രാജേന്ദ്രൻ, ഡോ. വത്സലൻ വാതുശ്ശേരിക്കു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. തൃശൂർ പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മുൻ എം.പി. സി.എൻ.ജയദേവൻ, കെ.കെ.വത്സരാജ്, ഇ.എം. സതീശൻ, ലില്ലി തോമസ് പാലോക്കാരൻ, ടി. കെ. സുധീഷ്, ഉണ്ണികൃഷ്ണൻ കിഴുത്താനി, അഡ്വ. ആശാ ഉണ്ണിത്താൻ, വി.എസ്. വസന്തൻ, ജി.ബി.കിരൺ, നഫീസത് ബീവി, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, പ്രൊഫ. ലക്ഷ്മണൻ നായർ, രാധാകൃഷ്ണൻ വെട്ടത്ത്, സനോജ് എം.ആർ, ഷെറിൻ അഹമ്മദ്, ജോൺസൻ എടത്തിരുത്തിക്കാരൻ, റൗഫ് കരൂപ്പടന, തുടങ്ങി നിരവധി പേരുടെ സാന്നിധ്യത്തിൽ നടന്ന പ്രകാശനച്ചടങ്ങിന് ഈ.എം. സതീശൻ അദ്ധ്യക്ഷ വഹിച്ചു. സി.വി. പൗലോസ് സ്വാഗതവും, നോവലിസ്റ്റ് രാജേഷ് തേക്കിനിയെടത്ത് നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top