ബൈപ്പാസിൽ നാടകിയ രംഗങ്ങൾ, സ്ഥല ഉടമയോടും കൗൺസിലറോടും ഇട്ട മണ്ണ് എടുത്തുകൊണ്ടുപോകാന്നുള്ള പ്രതിഷേധക്കാരുടെ ആവശ്യം ഫലം കണ്ടു


ഇരിങ്ങാലക്കുട :
കല്ലേരിത്തോട്ടിലേക്ക് ബൈപ്പാസ് റോഡിൽ നിന്നുമുള്ള വെള്ളം ഒഴുകിപോയിരുന്ന പൊതുതോട് അനധികൃതമായി മണ്ണിട്ട് നികത്തിയത് ജെ.സി.ബിയുമായി തുറക്കാനെത്തിയ സ്ഥല ഉടമയോടും കൗൺസിലറോടും ഇട്ട മണ്ണ് എടുത്തുകൊണ്ടുപോകാൻ പ്രതിഷേധക്കാരുടെ ആവശ്യം. ഇതേതുടർന്ന് ടിപ്പർ ലോറിയിൽ സ്ഥല ഉടമ അവിടെ നിക്ഷേപിച്ചിരുന്ന മണ്ണ് എടുത്തു മാറ്റി. തുലാവർഷം ശക്തിപ്രാപിച്ചതോടെ തോട് അടഞ്ഞതുമൂലം പാടത്തും കാനയിലും വെള്ളം നിറഞ്ഞ് ബൈപ്പാസ് റോഡിലേയ്ക്ക് വെള്ളം കയറിത്തുടങ്ങി. ഇത് വർത്തയാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം സി പി എംന്‍റെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് കൊടികുത്തി പ്രതിഷേധിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ വാർഡ് കൗൺസിലർ ഫിലോമിന ജോയ് സ്ഥുടമയുമായി വന്ന് ഉടമയുടെ ചിലവിൽ ജെ സി ബി ഉപയോഗിച്ച് പൊതുതോടിൽ ഇട്ട മണ്ണ് ഇരുവശത്തേക്കും മാറ്റിയിരുന്നു. എന്നാൽ ഈ സമയം അവിടെയെത്തിയ സി പി ഐ (എം ) പ്രവർത്തകർ സ്ഥലഉടമയോട് അനധികൃതമായി ഇവിടെ നിക്ഷേപിച്ച മണ്ണ് ലോറിയിൽ ഇവിടെനിന്നും മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്നാണ് ടിപ്പറിൽ മണ്ണ് ചാവറ കോളനിയിലെ റോഡിലേക്ക് കൗൺസിലറുടെ ആവശ്യപ്രകാരം മാറ്റിയത്.

എന്നാൽ തന്‍റെ സ്ഥലത്തിലൂടെ നഗരസഭ അനുവാദമില്ലാതെ പൊതുതോട് തുറന്നുവിടുകയും, മാലിനങ്ങൾ തന്‍റെ   സ്ഥലത്തു ഒഴുകിയെത്തുന്നത് തടയാനാണ് ഇങ്ങിനെ ചെയ്തതെന്ന് പറഞ്ഞു. ബൈപ്പാസ് റോഡിന് സമീപത്തുള്ള പൊതുതോട് കല്ലേരിത്തോട്ടിലേക്ക് മുട്ടിക്കാത്തതിനാൽ വെള്ളം തന്‍റെ സ്ഥലത്തേക്ക് മാത്രം വരികയാണെന്നും, ഇതേ പറ്റി രേഖാമൂലം രണ്ടു മാസങ്ങൾക്ക് മുൻപ് നഗരസഭയിൽ പരാതി നൽികിയിരുനെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ നടപടികൾ ഇല്ലാതായപ്പോൾ വീണ്ടും ഇതേപ്പറ്റി പറയാൻ ചെന്നപ്പോൾ , തത്കാലം വെള്ളം വരാതിരിക്കാൻ അവിടെ മൂടികൊള്ളാൻ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ചാണ്  ഇത് ചെയ്തതെന്നും സ്ഥല ഉടമ പറഞ്ഞു.

മെയിൻ റോഡിൽ നിന്നും എം.എൽ.എ. റോഡിലൂടെ താഴേയ്ക്ക് എത്തുന്ന വെള്ളം തടസങ്ങൾ കാരണം ശരിയായ രീതിയിൽ ഒഴുകി പ്പോകുന്നില്ലെന്നും പരാതിയുണ്ട്. അതിനാൽ ഈ തോട്ടിലെ നികത്തിയ ഭാഗം പൂർവസ്ഥിതിയിലാക്കി കല്ലേരി തോട്ടിലേക്ക് ചേർത്താൽ മാത്രമേ ബൈപ്പാസ് റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകു.പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റോഡുകളുടെ കാനകൾ മണ്ണടിഞ്ഞുമൂടിയത് അടിയന്തിരമായി വൃത്തിയാക്കാൻ തുലാവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ ചേർന്ന അടിയന്തിര യോഗത്തിൽ കളക്ടറുടെ നിർദേശം ഉണ്ടായിട്ടും ഇരിങ്ങാലക്കുടയിൽ അധികൃതർ ഇതുവരെയും ഒരു മുന്നൊരുക്കങ്ങളും എടുത്തുകാണുന്നില്ല. പെയ്യുന്ന വെള്ളം ഒഴുകി പോവാനുള്ള കാനകൾ അടഞ്ഞതാണ് വെള്ളക്കെട്ടിന് പ്രധാനമായി കാരണമാവുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top