അതീവ ഗൗരവമുള്ള റെഡ് അലേർട്ട് തൃശൂർ ജില്ലയിൽ 21, 22 തീയതികളിൽ, അതിതീവ്ര മഴക്കുള്ള സാധ്യത


ഇരിങ്ങാലക്കുട :
അതീവ ഗൗരവമുള്ള റെഡ് അലേർട്ട് തൃശൂർ ജില്ലയിൽ ഒക്ടോബർ 21, 22 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 205 mm ൽ കൂടുതൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കുവാനും അപകട മേഖലയിലുള്ളവരെ (2018, 2019 പ്രളയത്തിൽ വെള്ളം കയറിയതും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായതുമായ സ്ഥലങ്ങളിലെയും ഏജൻസികൾ അപകടകരമെന്ന് വിലയിരുത്തിയ സ്ഥലങ്ങളിൽ വസിക്കുന്നവരും, സുരക്ഷിതമായ ക്യാമ്പുകൾ ഒരുക്കി മാറ്റിത്തതാമസിപ്പിക്കുകയും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. വൈകുന്നേരങ്ങളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ രാത്രിയുണ്ടാകാൻ ഇടയുള്ള അപകടങ്ങളെ കൂടി മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകളാണ് നടത്തേണ്ടത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top