മുടിച്ചിറയുടെ സംരക്ഷണം ആവശ്യപെട്ട് പ്രതിഷേധ സൂചകമായി മനുഷ്യ തടയണ നിർമ്മിച്ചു


പുല്ലൂർ :
മുരിയാട് ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മുടിച്ചിറയിൽ സുരക്ഷ ഭിത്തി നിർമ്മിക്കണം എന്ന് ആവശ്യപെട്ട് കൊണ്ട് ബിജെപി പുല്ലൂർ ശക്തികേന്ദ്രയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ കണ്ണുതുറപ്പിക്കാൾ താൽക്കാലിക പ്രതിഷേധ മനുഷ്യ തടയണ കെട്ടി. കാലകാലങ്ങളായി ഭരിക്കുന്ന ഇടത് വലത് ഭരണമുന്നണികളുടെ പിടുപ്പ് കേടുകൊണ്ടും കെടുകാര്യസ്ഥിതി കൊണ്ടും ഇന്നും മുടിച്ചിറ ശോചനീയ അവസ്ഥയിൽ തുടരുന്നു എന്ന് ബിജെപി ആക്ഷേപിച്ചു. എൽ.പി സ്കൂളിലെ കുട്ടികളും പള്ളിയിലേക്കും അമ്പലത്തിലേക്കും കാൽനടയായി നിരവധി യാത്രക്കാർ നിത്യേന യാത്ര ചെയ്യുന്ന വഴി കൂടിയാണിത്. ഭാരം നിറച്ച വലിയ വാഹനങ്ങൾ സ്കൂൾ ബസുകൾ മുതലായ വാഹനങ്ങളും ഇതിലെ സ്ഥിരമായി പോകുന്നുണ്ട്. ചിറയുടെ പടിഞ്ഞാർ ഭാഗവും ചേർന്നുള്ള പാടശേഖരവും എന്നും അപകടകെണിയാണ് ഒരു ആപത്ത് വരുന്നതിനും മുമ്പ് ഇവിടെ സുരക്ഷ ഭിത്തി നിർമ്മിക്കണം എന്ന് ആവശ്യപെട്ട് കൊണ്ട് യുവമോർച്ചയും നാടുക്കാരും നിരവധി സമരങ്ങൾ നടത്തിയിരുന്നു.

മാത്രമല്ല ഇത്ര നല്ല നീരുറവയായ ചിറഉണ്ടായിട്ടും പ്രാദേശിക വാസികൾ വേനലിൽ കടുത്ത ജലക്ഷാമത്തിന്റെ ദുരന്തത്തിൽ കഴിയുന്നു. കേന്ദ്രം അനുവദിച്ച കോടി ക്കണക്കിന് രൂപ പഞ്ചായത്ത് ഭരണാധികാരികളുടെ പിടിപ്പ് കേടുകൊണ്ട് നഷ്ട്ടമായി. നാളിതുവരെയായിട്ടും വാർഡ് മെമ്പർക്കും ആ മെമ്പർ പ്രതിനിധാനം ചെയ്യുന്ന ഭരണ സമിതിക്കും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ആവശ്യപെട്ടിട്ടുള്ള കയ്യേറ്റഭൂമി പോലും അളന്ന് തിട്ടപ്പെടുത്തി തിരിചേൽപ്പിക്കാൻ സാധിച്ചിട്ടില്ല. മുടിച്ചിറ നവീകരിച്ച് വെള്ളം കെട്ടി നിർത്തുവാൻ സാധിച്ചാൽ ഈ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ സ്വാധിക്കും. എന്നാൽ ഭരണകൂടവും ജനപ്രതിനിധികളും യാതൊരു വിധ പരിഗണനയും നൽക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത് എന്നും ബിജെപി പുല്ലൂർ ശക്തികേന്ദ്രയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ കണ്ണുതുറപ്പിക്കാൾ താൽക്കാലിക പ്രതിഷേധ സംരക്ഷണ ഭിത്തി നിർമ്മിച്ചു മനുഷ്യ തടയണ കെട്ടി നടത്തിയ പരിപാടിയിൽ ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷൈജു കുറ്റിക്കാട് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിച്ചു.

നമ്മുടെ നാടിന്റെ നീരുറവ യെ സംരക്ഷിക്കുക ജനങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്തുക എന്ന മുദ്രവാക്യം ഉയർത്തി കാട്ടി ബിജെപി പ്രക്ഷോപ സമരത്തിന് തുടക്കം കുറിക്കുന്നു എന്ന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ജയൻ മണാളത്ത് പറഞ്ഞു. ശക്തികേന്ദ്ര പ്രഭാരിയും യുവമോർച്ച മണ്ഡലം പ്രസിഡന്റുമായ അഖിലാഷ് വിശ്വനാഥൻ, മനോജ് നെല്ലിപറമ്പിൽ എന്നീ നേതാക്കൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. അനീഷ് കെ.കെ, മധു ടി.എസ്, സുതൻ തവളകുളങ്ങര, ഷിബു മാഞ്ഞോളി, മിഷാദ്,സുനിൽ ഇയ്യാനി, സജിത്ത് വട്ടപറമ്പിൽ, ജിനു ഗിരിജൻ, മിഥുൻ, വിശാഖ്, രാഗേഷ്, രഞ്ചിത്ത് ,അമർനാഥ്, രഞ്ചിത്ത് ഊരകം, മോഹനൻ കൈമാപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top