കാനകൾ അനധികൃതമായി മൂടുന്നത് തുടരുന്നു – ബൈപാസ് റോഡിനിരുവശവും രൂക്ഷമായ വെള്ളക്കെട്ട്


ഇരിങ്ങാലക്കുട :
വെള്ളം ഒഴുകിപോയികൊണ്ടിരുന്ന ചാലുകളും റോഡരികിലെ കാനകളും കൈയേറ്റക്കാർ അനധികൃതമായി മണ്ണിട്ട് മൂടിയത് കാരണം ബൈപാസ് റോഡിനിരുവശവും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു, സമീപവാസികളുടെ മതിലുകളും വീടുകളും വെള്ളക്കെട്ടിൽ കുതിർന്ന് അപകടാവസ്ഥയിലാണ്. അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടികൾ എടുകുന്നില്ലെന്നും സമീപവാസികൾ പറയുന്നു. പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റോഡുകളുടെ കാനകൾ മണ്ണടിഞ്ഞുമൂടിയത് അടിയന്തിരമായി വൃത്തിയാക്കാൻ തുലാവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ ചേർന്ന അടിയന്തിര യോഗത്തിൽ കളക്ടറുടെ നിർദേശം ഉണ്ടായിട്ടും ഇരിങ്ങാലക്കുടയിൽ അധികൃതർ ഇതുവരെയും ഒരു മുന്നൊരുക്കങ്ങളും എടുത്തുകാണുന്നില്ല. പെയ്യുന്ന വെള്ളം ഒഴുകി പോവാനുള്ള കാനകൾ അടഞ്ഞതാണ് വെള്ളക്കെട്ടിന് പ്രധാനമായി കാരണമാവുന്നത്. പലപ്പോളും ഇവിടെ വില്ലന്മാരാകുന്നത് കൈയേറ്റക്കാരും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top