സൗജന്യ നേത്ര തിമിര നിര്‍ണ്ണയ ക്യാമ്പ് നടത്തി


കരൂപ്പടന്ന :
എം.ഇ.എസ് മുകുന്ദപുരം താലൂക്ക് കമ്മറ്റികളുടേയും ഇരിങ്ങാലക്കുട ഐ കെയര്‍ ഹോസ്പിറ്റലിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ കരൂപ്പടന്ന മുസാഫിരിക്കുന്നില്‍ സൗജന്യ നേത്ര ചികിത്സാ തിമിര നിര്‍ണ്ണയ ക്യാമ്പ് നടത്തി. സൗജന്യ മരുന്ന് വിതരണവും സൗജന്യ ഓപ്പറേഷനും ക്യാമ്പിന്‍റെ  ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എം.ഇ.എസ്. സംസ്ഥാന സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീന്‍ ഉല്‍ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് അയൂബ് കരൂപ്പടന്ന അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് വി.എം. ഷെെന്‍, പി.എം. മുഹമ്മദ് ഷമീര്‍, സലീം അറക്കല്‍, ബഷീര്‍ തോപ്പില്‍, സുലേഖ അബ്ദുള്ളക്കുട്ടി , എ.ബി. സിയാവുദ്ദീന്‍, നസീമ നാസര്‍, സുരാജ് ബാബു, എം.എം. അബ്ദുള്‍ നിസാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top