എല്ലാ തഹസിൽദാർമാരും റോഡരികിലെ പുറമ്പോക്ക് കൈയേറ്റങ്ങൾ തിരിച്ചുപിടിക്കാനും അനധികൃതർ നിർമ്മിതികൾ തകർക്കാനും തൃശൂർ കളക്ടർ എസ്. ഷാനവാസ് നിർദേശം നൽകി. പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റോഡുകളുടെ കാനകൾ മണ്ണടിഞ്ഞുമൂടിയത് അടിയന്തിരമായി വൃത്തിയാക്കാനും നിർദേശമുണ്ട്. തുലാവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി കളക്ടറേറ്റിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് കളക്ടറുടെ നിർദേശം. കാനകൾ വൃത്തിയാക്കാൻ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സേവനം ഉപയോഗിക്കാൻ കളക്ടർ നിർദേശിച്ചു. പെയ്യുന്ന വെള്ളം ഒഴുകി പോവാനുള്ള കാനകൾ അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമാവുന്നത്.
Leave a comment