അംഗൻവാടി മീറ്റിങ് ഹാൾ ഉദ്ഘാടനം നിർവഹിച്ചു


വല്ലക്കുന്ന് :
ആളൂർ പഞ്ചായത്ത് വാർഡ് 23ലെ വല്ലക്കുന്ന് അംഗൻവാടിയിൽ മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി സാന്റോയുടെ ബ്ലോക്ക് ഫണ്ട് ഉപയോഗിച്ചു പണി തീർത്ത മീറ്റിങ് ഹാളിന്‍റെ ഉദ്ഘാടനം എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ മാസ്റ്റർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കാതറിൻ പോൾ, , വർഗ്ഗീസ് കാച്ചപ്പിള്ളി, ഷൈനി സാന്റോ, ഐ.കെ. ചന്ദ്രൻ, എ.ആർ. ഡേവിസ്, പി.സി. ഷണ്മുഖൻ എന്നിവരും കെ.ആർ. ജോജോ, കെ.എൽ. ആന്റോ, പി.കെ. രവി, പ്രതീഷ് തൂയത്ത്‌, സോമൻ ചിറ്റേടത്ത്, സ്റ്റെല്ല വിത്സൺ, അംബിക ശിവദാസൻ, അജിത സുബ്രഹ്മണൻ , സോനാ. കെ. കരീം, ഇന്ദിര ദിവാകരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top