ഇരിങ്ങാലക്കുടയിൽ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു


ഇരിങ്ങാലക്കുട :
തിങ്കളാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നഗരസഭാ വാർഡ് 23 ചാവറ നഗറിൽ അക്‌ബർ മൻസിലിൽ മുഹമ്മദ്‌ ഫാറൂഖിന്‍റെ വീടിനു മുകളിൽ സമീപവാസിയുടെ തെങ്ങ് മറിഞ്ഞു വീണു വീട് ഭാഗികമായി തകർന്നു. വീടിന്‍റെ മേൽക്കൂര പൂർണ്ണമായും തകർന്നിട്ടുണ്ട്. ഈ സമയം ഉറങ്ങി കിടക്കുകയായിരുന്ന ഫാറൂഖിന്നും മകനും ഓടിന്‍റെ കഷ്ണങ്ങൾ ദേഹത്ത്‌ വീണ് ചെറിയ പരിക്കേൽക്കുകയും ചെയ്തു. ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ 2 ദിവസമായി നല്ല മഴ രേഖപെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച 42.4 മില്ലി മീറ്റർ മഴയും ഞായറാഴ്ച 20.5 മില്ലി മീറ്റർ മഴയും രേഖപെടുത്തി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top