ഉന്നത വിദ്യാഭ്യാസ മേഖലയിൽ അതിർവരമ്പുകളിൽ നിന്നും വിഷയങ്ങൾ പുറത്തുകടക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു- ഡോ. സലിൽ എസ്


ഇരിങ്ങാലക്കുട :
ഓരോ ഡിപ്പാർട്ടുമെന്റുകളുടെയും വേലിക്കെട്ടുകളിൽ നിന്നും വിഷയങ്ങൾ പുറത്തുവരികയും പരസ്പരം ഇടപഴകുകയും ചെയ്‌താൽ മാത്രമേ ഗവേഷണം പൂർണ്ണമാകൂ എന്ന് യു.ജി.സി എഡ്യുക്കേഷൻ ഓഫീസർ ഡോ. സലിൽ എസ് അഭിപ്രായപ്പെട്ടു. പരസ്പരം ബന്ധപ്പെടുത്തിയ ഇടപെടലുകളിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കരിക്കുലം പരിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുട സെന്‍റ്  ജോസഫ്‌സ് കോളേജിലെ ബിവോക് മലയാളത്തിനു കീഴിലുള്ള മാനുസ്ക്രിപ്റ്റ് റിസർച്ച് ആൻഡ് പ്രിസർവേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനുസ്ക്രിപ്റ്റ് പ്രിസർവ്വേഷൻ സെന്റർ താളിയോലയിൽ എഴുതിയാണ് ഉത്‌ഘാടനം ചെയ്തത്. വൈസ് പ്രിന്സിപ്പൽ ഡോ. സി. ആശ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാള വിഭാഗം അദ്ധ്യക്ഷ ലിറ്റി ചാക്കോ സ്വാഗതമാശംസിച്ചു. തുടർന്ന് ബിവോക് കുട്ടികൾകളുമായും ഡോ. സലിൽ സംവദിച്ചു.

പ്രളയ സമയത്ത് നിരവധി നനഞ്ഞ രേഖകൾ സംരക്ഷിച്ചു നൽകിയ ഈ സെന്റർ ഏതുതരം പുരാരേഖകളും സംരക്ഷിച്ചു നൽകും. താളിയോലകളും പഴയ അമൂല്യമായ രേഖകളും ശാസ്ത്രീയ സംരക്ഷണം നടത്തി ഡിജിറ്റലൈസ് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്.ബി. വോക് മലയാളം & മാനുസ്ക്രിപ്റ്റ് മാനേജ്മെന്റ് എന്ന യു.ജി.സി. എയ്ഡഡ് കോഴ്സിന്റെ ഭാഗമായുള്ളതാണ് ഈ ഗവേഷണ കേന്ദ്രം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top