നവീകരിച്ച കുടുംബക്ഷേമ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു


മാടായിക്കോണം :
അറുപത് വർഷം മുമ്പ് പൗരപ്രമുഖനായിരുന്ന കൊടകര കൊച്ചു കൃഷ്ണമേനോൻ സൗജന്യമായി നൽകിയ 18 സെന്റ് സ്ഥലത്ത് അരനൂറ്റാണ്ട് മുമ്പ് നിർമ്മിച്ച മാടായിക്കോണം നടുവിലാലിന് സമീപമുള്ള കുടുംബക്ഷേമ ഉപകേന്ദ്രം കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ വെള്ളം കയറി നശിച്ചിരുന്നു. സംസ്ഥാന സർക്കാർ നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടിൽ നിന്നും 17 ലക്ഷം രൂപ അനുവദിച്ച് തശ്ശൂർ ജില്ലാ നിർമ്മിതി കേന്ദ്രം നവീകരണം പൂർത്തിയാക്കിയ ഉപകേന്ദ്രം പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ വകുപ്പിന്റെ വിവിധ സേവനങ്ങൾ ഈ കുടുംബക്ഷേമ ഉപകേന്ദ്രം വഴി ലഭ്യമാക്കുന്നതിന് ഈ കേന്ദ്രം നവീകരിക്കണമെന്ന നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമാണ് ഇപ്പോൾ സാക്ഷാൽക്കരിക്കപ്പെട്ടത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീന, വാർഡ് കൗൺസിലർമാരായ അഡ്വ. പി.സി. മുരളീധരൻ, അംബിക പള്ളിപ്പുറത്ത്, രമേശ് വാരിയർ, പി.വി. പ്രജീഷ്, ബിജി അജയകുമാർ, സി.സി.ഷിബിൻ, പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിനു, ഡി.പി.എം ഡോ. ടി.വി.സതീശൻ, മുൻ പൊറത്തിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.ബി.രാജു, തങ്കമണി ഗോപിനാഥ്, മുനിസിപ്പൽ സെക്രട്ടറി കെ.എസ്.അരുൺ, കെ.കെ.ദാസൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എ. അബ്ദുൾ ബഷീർ സ്വാഗതവും, ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് രാധ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top