വ്യാജ ലൈസൻസ് : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പങ്ക് വെളിച്ചത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ ബ്ലോക്ക് ഓഫീസ് മാർച്ച്


ഇരിങ്ങാലക്കുട :
ക്രൈസ്റ്റ് കോളേജ് ബസ്സപകടത്തിനു കാരണക്കാരനായ വ്യാജ ലൈസൻസ് ഉപയോഗിച്ച് ജോലി നേടിയ നിഖിലിനെ അധികാര ദുർവിനിയോഗം നടത്തിയാണ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോളേജിൽ ശുപാർശ ചെയ്ത് നിയമിച്ചതെന്നും, ബ്ലോക്ക് പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള ബിനാമി ഇടപ്പാടുകളും വ്യാജ ലൈസൻസ് നിർമ്മാണവും അന്വേഷണ വിധേയമാക്കുക എന്നാവശ്യപ്പെട്ട് ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് ഓഫീസ് മാർച്ച് നടത്തി. പ്രതി നിഖിലിനെ ഉടൻ അറസ്റ്റ് ചെയ്യാനും, പ്രതി നടത്തിയ വിദേശ യാത്രകളെ കുറിച്ചുഅന്വേഷിക്കാനും, പ്രതിയുടെ സാമ്പത്തിക ശ്രോതസ് കണ്ടുപിടിക്കാനും പോലീസ് തയ്യാറാക്കണം എന്ന് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ടി.എസ് സുനിൽകുമാർ പറഞ്ഞു. ആരോപണവിധേയനായ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.

ഷൈജു കുറ്റിക്കാട് അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ പാറയിൽ, വേണു മാസ്റ്റർ, സുരേഷ് കുഞ്ഞൻ, സുനിൽ ഇല്ലിക്കൽ, അമ്പിളി ജയൻ, കൃപേഷ് ചെമ്മണ്ട, അഖിലാഷ് വിശ്വനാഥൻ, ശ്യാംജി മാടതിങ്കൽ, ഷാജു കണ്ടംകുളത്തി, വിജയൻ പാറേക്കാട്ട്, സുധ അജിത്ത്, സിന്ദു സതീഷ്, ഷിയാസ് പാളയംകോട്ട്, ദിനിൽകുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top